പെന്‍ഷന്‍ മസ്റ്ററിംഗ്

September 29, 2026

2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യുന്നതിന് അനുവദിച്ച് നല്‍കിയിട്ടുള്ളതാണ്. പ്രസ്തുത സമയപരിധി 2026 ഒക്ടോബര്‍ 31 വരെ ദീര്‍ഘിപ്പിച്ച് നല്‍കിയിട്ടുണ്ട്. എല്ലാ ഗുണഭോക്താക്കളും മസ്റ്ററിംഗ് പൂര്‍ത്തീകരിക്കേണ്ടതാണ്.