ആരോഗ്യ മികവിന് ദേശീയ അംഗീകാരം

National Quality Assurance Standards (NQAS) എന്നത് ഇന്ത്യയിലെ ആരോഗ്യ സ്ഥാപനങ്ങളുടെ സേവന ഗുണനിലവാരം വിലയിരുത്തി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നൽകുന്ന ഏറ്റവും ഉയർന്ന ദേശീയ അംഗീകാരങ്ങളിലൊന്നാണ്. രോഗിസൗഹൃദ സേവനങ്ങൾ, ശുചിത്വം, ചികിത്സാ നിലവാരം, മരുന്നുകളുടെ ലഭ്യത, അടിസ്ഥാന സൗകര്യങ്ങൾ, ജീവനക്കാരുടെ പ്രവർത്തനക്ഷമത, രോഗികളുടെ സുരക്ഷ, പൊതുജന സംതൃപ്തി തുടങ്ങിയ വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരം നൽകുന്നത്.

ഈ അഭിമാനകരമായ ദേശീയ അംഗീകാരം Alayamon Family Health Centre സ്വന്തമാക്കിയത്, ഗ്രാമപഞ്ചായത്തിന്റെ ആരോഗ്യരംഗത്തെ മികവും ജനങ്ങൾക്ക് മികച്ച ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിലുള്ള പ്രതിബദ്ധതയും തെളിയിക്കുന്ന വലിയ നേട്ടമാണ്. ആരോഗ്യ മേഖലയിലെ സമഗ്ര പുരോഗതിക്കും ജനവിശ്വാസം വർധിപ്പിക്കുന്നതിനും ഈ അംഗീകാരം വലിയ പ്രചോദനമായിട്ടുണ്ട്.