ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ആദ്യത്തെ ഗ്രാമപഞ്ചായത്തു തെരെഞ്ഞടുപ്പു നടക്കുമ്പോ‍ള്‍ ഇന്നത്തെ അലയമണ്‍ ഗ്രാമപഞ്ചായത്ത് അഞ്ച‍ല്‍ എന്ന അതിവിസ്തൃതമായ പഞ്ചായത്തിന്‍റെ മൂന്നു വാര്‍ഡുക‍ള്‍ മാത്രമായിരുന്നു.  അതായത് അലയമണ്‍‍, മൂങ്ങോട് തെക്ക്മൂങ്ങോട് വടക്ക്. അന്ന് അലയമണ്‍ വാര്‍ഡ് മെമ്പറായിരുന്ന പാലറ ബാലകൃഷ്ണപിള്ളയായിരുന്നു അഞ്ച‍ല്‍ ഗ്രമപഞ്ചായത്തു പ്രസിഡണ്ട്. മൂങ്ങോടു വടക്കു വാര്‍ഡി‍ല്‍ വിജയിച്ച ചങ്ങനാശ്ശേരി മാത്തച്ചനായിരുന്നു വൈസ് പ്രസിഡണ്ട്. മൂങ്ങോടു തെക്ക് വാര്‍ഡിന്‍റെ പ്രതിനിധി കടയാട്ടു ഭാസ്ക്കരനുണ്ണിത്താനും. സര്‍ക്കാ‍ര്‍ ജീവനക്കാരനായതിനാ‍ല്‍ ബാലകൃഷ്ണ പിള്ള രാജിവച്ചതിനെ തുടര്‍ന്ന്  അലയമ‍ണ്‍  വാര്‍ഡു പ്രതിനിധിയായി പി.പൊന്നപ്പന്‍ പിള്ള ഉപതിരെഞ്ഞടുപ്പിലൂടെ വിജയിച്ചു. വാര്‍ഡുകളുടെ പുന‍ര്‍ വിഭജനത്തെ തുടര്‍ന്ന് 1962-ല്‍ അലയമ‍ണ്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളുടെ എണ്ണം ആറായി ഉയര്‍ന്നു. അലയമണ്‍ ഒന്ന്അലയമണ്‍ രണ്ട്മുളപ്പമണ്‍, ചണ്ണപ്പേട്ടആനക്കുളം (ദ്വയാംഗ മണ്ഡപം)ഇളവൂര്‍ എന്നിങ്ങനെ. ദ്വയാംഗ മണ്ഡലമായ ആനക്കുളം വാര്‍ഡി‍ല്‍ നിന്ന് ജനറ‍ല്‍ സീറ്റിലേയ്ക്കും പട്ടികജാതി/പട്ടികവര്‍ഗ്ഗ സീറ്റിലേയ്ക്കും ഓരോ പ്രതിനിധികളെ തെരഞ്ഞെടുക്കണം. വനിതാ അംഗസംവരണം നിലവിലില്ലാതിരുന്നതിനാല്‍ ഭരണ സമിതി ഒരു വനിത അംഗത്തെ  കോ-ഓപ്പറ്റു  ചെയ്തു വന്നു. അങ്ങനെ 1963 ‍ല്‍ തെരെഞ്ഞടുക്കപ്പെട്ട ഏഴ് അംഗങ്ങളി‍ല്‍ നിന്നും പഞ്ചായത്ത് പ്രസിഡണ്ടായി പി.പൊന്നപ്പന്‍ പിള്ളയേയും വൈസ് പ്രസിഡണ്ടായി പുത്തയം മത്തായിയേയും തെരഞ്ഞെടുത്തു. മറ്റുള്ള കമ്മിറ്റിയംഗങ്ങള്‍ 1. സി. യോഹന്നാന്‍ കുട്ടി,  2. പി.ജെ.ജോര്‍ജ്ജ്    3. സി.മത്തായി 4. കെ.കുഞ്ചാണ്ടി 5. സി.പി.രാഘവന്‍ വനിതാ അംഗംപങ്കജാക്ഷി (നോമിനേറ്റഡ്) എന്നിവരായിരുന്നു. പഞ്ചായത്തിന്റെ ആദ്യത്തെ എക്സിക്യൂട്ടീവ് ഓഫീസര്‍  അബ്ദുള്‍ കരീം ആയിരുന്നു. 1977-ല്‍ വാര്‍ഡുകളുടെ പുനര്‍ വിഭജനമുണ്ടായപ്പോള്‍ പഞ്ചായത്തില്‍ വാര്‍ഡുകളുടെ എണ്ണം  ഒന്‍പത് ആയി - അലയമണ്‍, കണ്ണംകോട്പുത്തയംകരുകോണ്‍‍, മുളപ്പമണ്‍‍, മീന്‍കുളംചണ്ണപ്പേട്ടആനക്കുളം ഇളവൂര്‍. പഞ്ചായത്തു രാജ് നിയമം നടപ്പിലാക്കിയതിനെ തുടര്‍ന്ന് 1995 സെപ്തംബര്‍ 25 ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക്  പുതിയ തെരഞ്ഞെടുപ്പ് നടന്നു.

സാംസ്കാരിക ചരിത്രം

അലയമണ്‍ ഗ്രാമപഞ്ചായത്തിന് സമ്മിശ്രമായ ഒരു സാംസ്കാരിക പാരമ്പര്യമാണുള്ളത്. കുടിയേറ്റ കാലഘട്ടം മുതല്‍ തന്നെ വിവിധ മത വിഭാഗങ്ങ‍ള്‍ തമ്മി‍ല്‍ സ്നേഹത്തിന്‍റേയും  സൌഹാര്‍ദ്ദത്തിന്‍റേയും മാതൃകാപരമായ  ഒരു പ്രവര്‍ത്തന പാരമ്പര്യം  ഈ നാടിന് അഭിമാനം പകര്‍ന്നിരുന്നു. അലയമണ്‍ ആലപ്പ‍ന്‍ ക്ഷേത്രംപാതിരിമുട്ടം ക്ഷേത്രംകുട്ടിനാട് ക്ഷേത്രംഇളവൂര്‍ ശ്രീ അയ്യപ്പന്‍ ക്ഷേത്രം, കോട്ടവിള ക്ഷേത്രംമണക്കോടുകാവ്പൂങ്കോടുകാവ്കരുകോണ്‍ പേക്കാവ്പുല്ലാഞ്ഞിയോട് വലിയവയ‍ല്‍ മൂര്‍ത്തിക്കാവ് ഇങ്ങനെയുള്ള ക്ഷേത്രങ്ങളും  കാവുകളും ആഘോഷങ്ങളുടെയും ഉത്സവങ്ങളുടേയും  ആരാധനയുടെയും സങ്കേതങ്ങളാണ്. വിവിധ ക്രൈസ്തവ സമൂഹങ്ങളുടെ ആരാധനാലയങ്ങള്‍ കണ്ണംകോട്ആലഞ്ചേരിമുക്കൂട്മീന്‍കുളംപോത്തന്‍പാറചണ്ണപ്പേട്ടപള്ളിത്തേരിമൂങ്ങോട്ആനക്കുളംഓയില്‍പാം തുടങ്ങിയ സ്ഥലങ്ങളി‍ല്‍ കാണാം. ഒരു കാലത്ത് നാടന്‍ കലാ രൂപങ്ങളായ തെയ്യംതിറപടയണികുത്തിയോട്ടംകമ്പടികളികോല്‍ക്കളിവായപ്പാട്ട്വില്ലടിച്ചാമ്പാട്ട്ഞാറ്റുവേലപ്പാട്ട്ഓണപ്പാട്ട്നാടോടിപ്പാട്ടുകള്‍ എന്നിവയാ‍ല്‍ സമൃദ്ധമായിരുന്ന ഈ ദേശത്ത് നവീന സംസ്ക്കാരത്തി‍ന്‍റെ തള്ളിക്കയറ്റത്തി‍ല്‍ അവയെല്ലാം അന്യമായി കൊണ്ടിരിക്കുന്നു. പലതും ഇന്ന് നിലവിലില്ലെങ്കിലും അതിന്‍റെ പൈതൃകം പേറി പ്രവര്‍ത്തിക്കുന്ന നിരവധി ലൈബ്രറിക‍ള്‍ ഈ പഞ്ചായത്തിലുണ്ട്. ഇതിലേറ്റവും പ്രധാനപ്പെട്ടവയാണ് പുത്തയം പബ്ളിക് ലൈബ്രറിദേശസേവിനി മഹിളാ സമാജം ലൈബ്രറി കരുകോണ്‍‍, കരുകോ‍ണ്‍ മഹാത്മാ ഗാന്ധി ലൈബ്രറി, മീന്‍കുളം സനാതന ലൈബ്രറിആനക്കുളം ലൈബ്രറി എന്നിവ.